ശശിമുഖി വരിക

രാഗം:കാംബോജി

താളം:മുറിയടന്ത 14 മാത്ര

കഥാപാത്രം:സുദേഷ്ണ

ഇതി കുരുവൃഷഭേഷു പ്രാപ്തരൂപാന്തരേഷു ക്ഷിതിരമണനിയുക്തസ്ഥാനധുര്യേഷു തേഷു ദ്രുപദനൃപതിപുത്രീമാത്തസൈരന്ധ്രിരൂപാം

സ്വപുരമുപഗതാംതാമേവമൂചേ സുദേഷ്ണാ

പല്ലവി:

ശശിമുഖി വരിക സുശീലേ മമ

നിശമയ ഗിരമയിബാലേ

അനുപല്ലവി:

ഗജഗമനേ പികലാപേ കചവിജിതകലാപികലാപേ

ചരണം1:

ആരഹോ നീ സുകപോലേ സാക്ഷാല്‍ ചാരുത വിലസുകപോലെ

ഇന്നിഹ നിന്നുടെ വേഷം കണ്ടു

വന്നിതു ഹൃദി മമതോഷം

ചരണം2:

ഇന്ദിരയോ രതിതാനോ സുരസുന്ദരികളിലാരാനോ

കനിവൊടു വദ പരമാര്‍ത്ഥം മമ

മനമിഹ കലയ കൃതാര്‍ത്ഥം