രാഗം:പന്തുവരാടി
താളം:ചെമ്പട 16 മാത്ര
കഥാപാത്രം:വിരാടൻ (വിരാട രാജാവ്)
ഏവം ധര്‍മ്മസുതേ സുഖം നരപതേരര്‍ദ്ധാസനാദ്ധ്യാസിതേ
ഭീമാഖണ്ഡലസൂനുമാദ്രതനയാ: പുത്രാശ്ച തത്രാഗമന്‍
താന്‍ പൌരോഗവഷണ്ഡസാദി പശുപാകാരാന്‍ നിരീക്ഷ്യാന്തികേ
ഗാഢാരൂഢ കുതൂഹലാകുലമനാ വാണീമഭാണീനൃപ:
ചരണം 1
വീരരായീടുന്ന നിങ്ങളാരഹോ ചൊല്ലുവിന്‍ മമ
ചാരവേ വന്നതിനെന്തു കാരണമെന്നതുമിപ്പോള്‍ ?
ചരണം 2
ഏതൊരു ദിക്കില്‍നിന്നിങ്ങു സാദരം വന്നതു നിങ്ങള്‍
ചേതസി മോഹമെന്തെന്നും വീതശങ്കം ചൊല്ലീടുവിന്‍ ?