രംഗം പതിനാല്, നൃത്തശാല

ആട്ടക്കഥ: 

കീചകവധം

ഭീമസേനൻ പറഞ്ഞതനുസരിച്ച് പാഞ്ചാലി കീചകനോട് നൃത്തശാലയിൽ രാത്രി എത്താൻ പറയുന്നു. വലല വേഷധാരിയായ ഭീമസേനൻ നൃത്തശാലയിൽ ഇരുട്ടിൽ പതുങ്ങിയിരിക്കുകയും ചെയ്യുന്നു. കാമപരവശനായ കീചകൻ പാഞ്ചാലിയാണെന്ന് തെറ്റദ്ധരിച്ച് വലലനെ സമീപിക്കുന്നു. വലലൻ എഴുന്നേറ്റ് കീചകനെ പോരിനു വിളിക്കുകയും യുദ്ധത്തിൽ നിഗ്രഹിക്കുകയും ചെയ്യുന്നു.

അനുബന്ധ വിവരം: 

ഇപ്പോൾ വലലന്റെ പോരിനു വിളി പതിവില്ല. കീചകന്റെ പദം കഴിഞ്ഞാൽ തിരശ്ശീല പൊക്കി കീചകൻ കിടക്കാൻ ശ്രമിക്കുന്നു. വലലൻ കീചകനെ കടന്നുപിടിക്കുന്നു. കുതറി മാറാൻ ശ്രമിക്കുന്ന കീചകനെ ഉദരഭാഗത്തായി അമർത്തുന്നു. കീചകൻ ശ്വാസം കിട്ടാനാവാതെ മരണപ്പെടുന്നു.