ആട്ടക്കഥ:
ഭീമപ്രവേഷ്ടവിടപോത്ഥിതതേജസൈവ
ദഗ്ദ്ധേ തു കീചകമഹാവിപിനേ ജവേന,
നിഷ്കണ്ടകേ, കില വിരാടപുരേ വിതേനു-
രജ്ഞാതവാസമഥ പാണ്ഡുസുതാസ്സുഖേന.
അർത്ഥം:
ഭീമന്റെ കയ്യിൽ ജ്വലിച്ച വൃക്ഷതേജസ്സ് കീചകവനത്തെ വേഗം ചാമ്പലാക്കി. പാണ്ഡവർ ശത്രുക്കളില്ലാത്ത വിരാടപുരിയിൽ സുഖത്തോടെ അജ്ഞാതവാസം കഴിച്ചുകൂട്ടി.