രാഗം:ശഹാനതാളം:മുറിയടന്ത 14 മാത്രകഥാപാത്രം:വലലൻചരണം 1 പാര്‍ത്ഥിവേന്ദ്രാ! കേള്‍ക്ക പരമാര്‍ത്ഥമിന്നു പറഞ്ഞിടാം പാര്‍ത്ഥപുരം തന്നില്‍ മുന്നം പാര്‍ത്തിരുന്നു ഞങ്ങളെല്ലാം. ചരണം 2 കുന്തീനന്ദനന്മാര്‍ കാട്ടില്‍ ഹന്ത! പോയശേഷം ഞങ്ങള്‍ സ്വാന്ത ഖേദമോടും കൂടി അന്തികേ വന്നിതു തവ. ചരണം 3 സൂദനാകും വലലന്‍ ഞാന്‍ സ്വാദുഭോജ്യങ്ങളെ വച്ചു സാദരം നല്‍കുവന്‍ തവ മോദമാശു വരുത്തുവന്‍