വരഗുണനിധേ കാന്താ

രാഗം:എരിക്കലകാമോദരി

താളം:ചെമ്പ

കഥാപാത്രം:പത്നി(മാർ)

ചരണം 1
വരഗുണനിധേ കാന്താ വചനമയി ശൃണു മേ
സ്മരനടനമാടുവാന്‍ സാമ്പ്രതം സാമ്പ്രതം.
ചരണം 2
പരഭൃതവിലാസിനികള്‍ പതികളോടുമൊന്നിച്ചു
പരിചിനൊടു സഹകാര പാദപേ വാഴുന്നു.
ചരണം 3
അധരിതസുധാമധുരമാകുന്ന നിന്നുടയ
അധരമധുപാനമതിലാശ വളരുന്നു.
ചരണം 4
മലയഗിരിപവനനിതാ മന്ദമായ് വീശുന്നു.
കലയ പരിരംഭണം കനിവിനൊടു ഗാഢം
ചരണം 5
വിശദതരരുചിരുചിരവിധുശിലാതളിമമതില്‍
ശശിവദന പോക നാം സരഭസമിദാനീം.