രംഗം പതിനൊന്ന്, കീചകഗൃഹം

ആട്ടക്കഥ: 

കീചകവധം

കീചകൻ മാലിനിയെ ഓടിച്ചുകൊണ്ട് വരുന്ന സമയം സൂര്യദേവനാൽ അയക്കപ്പെട്ട മദോത്കടൻ എന്ന രാക്ഷസൻ അവിടെ വരുന്നു. മദോത്കടൻ അവരുടെ ഇടയിൽ ചാടി വീണ് കീചകനെ തള്ളി മാറ്റുന്നു. ഈ  സമയം മാലിനി ഓടി രക്ഷപ്പെടുന്നു. മാലിനിയാണെന്നുകരുതി കാമാന്ധനായ കീചകൻ മദോത്കടനെ പുണരുന്നു. കണ്ണു തുറന്ന കീചകൻ, മുന്നിലായി ഒരു ഭീകര രൂപത്തെ കണ്ട് ഭയത്തോടും ജാള്യതയോടും മാറിനിൽക്കുന്നു. തുടർന്ന് ഇരുവരും വാഗ്വാദത്തിൽ ഏർപ്പെടുന്നു. പോരു വിളിയുടെ ഒടുവിൽ മദോത്കടൻ കീചകനെ എടുത്ത് എറിയുന്നു. മദോത്കടൻ അവിടെ നിന്ന് “ഇനി സ്വാമിയോട് വിവരം പറയുക തന്നെ” എന്നു പറഞ്ഞ് നിഷ്ക്രമിക്കുന്നു.

അരങ്ങുസവിശേഷതകൾ: 

ഈ രംഗം  ഇപ്പോള്‍ അരങ്ങത്ത് അധികം പതിവില്ല.