രംഗം പതിനഞ്ച്, ഉപകീചകന്മാർ

ആട്ടക്കഥ: 

കീചകവധം

നൃത്തശാലയിലെ കാവൽക്കാരൻ കീചകന്റെ ശരീരം മാംസപിണ്ഡം പോലെയായതുകണ്ട് പേടിച്ച് കരഞ്ഞുകൊണ്ട് കീചകന്റെ അനുജന്മാരായ ഉപകീചകന്മാരുടെ അടുത്ത് എത്തുന്നു. അവരോട് കാര്യങ്ങൾ പഋയുന്നു. ഉപകീചകൻ കീചകന്റെ കൊലയാളിയെ തിരഞ്ഞ് പുറപ്പെടുന്നു.

അനുബന്ധ വിവരം: 

കീചകന് നൂറ്റഞ്ചുസഹോദരന്മാരുണ്ട്. അവരാണ് ഉപകീചകന്മാർ. രംഗത്ത് ഒരു കഥാപാത്രം മാത്രമേ പതിവുള്ളൂ.