രംഗം അഞ്ച്, വിരാടന്റെ മന്ത്രാലയം

ആട്ടക്കഥ: 

കീചകവധം

പാണ്ഡവന്മാര്‍ വിരാടരാജാവിന്റെ കൊട്ടാരത്തില്‍ വിവിധ വേഷങ്ങളില്‍ താമസമാക്കി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവിടെ ഒരു ഉത്സവാഘോഷം നടന്നു. ഉത്സവാഘോഷത്തോടനുബന്ധിച്ച് നടന്ന മല്ലയുദ്ധത്തില്‍ ഒരു മഹാബലവാനായ മല്ലന്‍ അവിടെയുള്ള മല്ലന്മാരെയെല്ലാം വെല്ലുവിളിച്ചു. വിരാടരാജ്യത്തുള്ള എല്ലാ മല്ലന്മാരും പേടിച്ച് വിറച്ചു. അങ്ങിനെയിരിക്കെ ആശങ്കാകുലനായ വിരാടരാജാവ് മന്ത്രാലയത്തില്‍ ഈ വിഷയം ആശങ്കയോടെ മന്ത്രിമാരോട് ചര്‍ച്ച ചെയ്യുന്നു. ഇതുകേട്ട കങ്കന്‍ മല്ലനെ പരാജയപ്പെടുത്താന്‍ വലലന്‍ മതിയാകും എന്ന് നിര്‍ദ്ദേശിക്കുന്നു.