യാതുധാനകീടക

രാഗം: 

സാരംഗം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

കീചകൻ

യാതുധാനകീടക ഭയമെനി-

ക്കേതുമുള്ളിലില്ലെടാ

വീതശങ്കമിഹ പോരിലിന്നു നിന്നെ

പ്രേതനാഥനികേതനത്തിനു

ദൂതനാക്കുവാനില്ല സംശയം

പല്ലവി:

ഏഹി മൂഢമതേ വീരനെങ്കിലേഹി മൂഢമതേ

അർത്ഥം: 

നിസ്സാരനായ രക്ഷസാ, എനിക്ക് മനസ്സിൽ ഭയം ഒട്ടുമില്ല. ഒട്ടും സംശയം കൂടാതെ യുദ്ധത്തിൽ നിന്നെ കാലപുരിയിലേക്ക് ദൂതനായി അയക്കുന്നുണ്ട്. ധൈര്യമുള്ളവനെങ്കിൽ നീ വാ.