ദക്ഷനെന്ന ദുര്‍മ്മദം 

രാഗം: 

സാരംഗം

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

കീചകൻ

ദക്ഷനെന്ന ദുര്‍മ്മദം  തീര്‍ത്തീടുവ-

നിക്ഷണേന താവകം.

പക്ഷമറ്റ മലപോലെ നിന്റെ ദേഹം

പക്ഷിസമുദയഭക്ഷണത്തിന-

രക്ഷണേന രണക്ഷിതിയില്‍ വീഴും.

അർത്ഥം: 

സമർത്ഥനാണെന്ന അഹങ്കാരം ഇപ്പോൾത്തന്നെ തീർക്കുന്നുണ്ട്. ചിറകൊടിഞ്ഞ മലപോലെ നിന്റെ ശരീരം ഈ യുദ്ധഭൂമിയിൽ വീണ് പക്ഷികൾക്ക് ഭക്ഷണമായിത്തീരും