ആരൊരു പുരുഷനഹോ

രാഗം:മദ്ധ്യമാവതി

താളം:ചെമ്പട

കഥാപാത്രം:മല്ലൻ

ആദിഷ്ടേഥ യുധിഷ്ഠിരേണ വലലേ ഭൂയിഷ്ഠദോര്‍വിക്രമേ

നേദിഷ്ഠേപി ച മുഷ്ടിയുദ്ധമഖിലേ ദ്രഷ്ടും ജനേ ചാഗതേ

ഉത്ഗുഷ്ടേ വിയദന്തരേ ഝടഝടേത്യത്യുച്ചതൂര്യസ്വനൈ-

ര്‍മ്മല്ലേന്ദ്ര: കൃതരംഗവന്ദനവിധിസ്സാടോപമൂചേ ഭൃശം

പല്ലവി

ആരൊരു പുരുഷനഹോ എന്നൊടു നേര്‍പ്പാന്‍

ആരൊരു പുരുഷനഹോ?

അനുപല്ലവി:

പാരിലൊരുവനതിശൂരനുണ്ടെങ്കിലിപ്പോള്‍ നേരിടേണമിഹ പോരില്‍ വന്നു മമ നിയുദ്ധമതില്‍ വിദഗ്ദ്ധതകളറിവതിനു.

ചരണം1:

പടയ്ക്കു നമുക്കൊരു മിടുക്കുണ്ടെന്നു ബത

നടിയ്ക്കുന്നുണ്ടു ചിലര്‍ വൃഥാവലേ. അടുക്കിലുടനുടല്‍ നടുക്കമനവധി പിടിക്കുമവര്‍ക്കിഹ യഥാവലേ. മിടുക്കില്ലാത്തവനെ തടുക്കുന്നതിനിന്നു മടിക്കുന്നിതു മനം നമുക്കഹോ.

മല്ലയുദ്ധം തന്നിലെന്നോടിന്നു തുല്യനായൊരുവന്‍ വന്നീടുകില്‍ തെല്ലുമിങ്ങു തടവില്ലവന്റെ മദ- മടക്കി ലഘു മടക്കുമഹമധിരണം.