ആരെടാ ഭയം വെടിഞ്ഞു

രാഗം: 

പന്തുവരാടി

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

കീചകൻ

ആരെടാ ഭയം വെടിഞ്ഞു വീരനാകുമെന്നൊടിന്നു
പോരിനായി നിശയിൽ വന്നു നേരിടുന്നതോർത്തിടാതെ?
ചോരനായ നിന്നെയിന്നു ഘോരമാം മദീയ ബാഹു-
സാര പാവകന്റെ ജഠരപൂരണായ ചെയ്തിടും

അർത്ഥം: 

ആരാണ് ഭയമില്ലാതെ രാത്രിയിൽ വീരനായ എന്നോട് പോരിനു വരുന്നത്? കള്ളനായ നിന്നെ എന്റെ കൈകളാകുന്ന ഘോരാഗ്നിയുടെ വിശപ്പുമാറ്റാൻ ഉപയോഗിക്കും