രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
അത്ഭുതമിതോർത്താലേവം
അത്ഭുതാംഗീ കണ്ടതെല്ലാം
ചൊൽകയേ മമ വല്ലഭേ
ദാസിയാകും ഉർവ്വശിയിൽ
തവദാസിയാകും ഉർവ്വശിയിൽ
ആശ മമ ചേരുവതോ?
ചൊൽകയേ മമ വല്ലഭേ
അർത്ഥം:
സാരം: അല്ലയോ സുന്ദരീ, നീ ഇങ്ങനെ എല്ലാം ഉറക്കത്തിൽ കണ്ടത് വിചാരിച്ചാൽ, അത്ഭുതം തന്നെ. ദാസിയായ ഉർവ്വശിയിൽ നിന്റെ ദാസിയായ ഉർവ്വശിയിൽ ആഗ്രഹം എനിക്ക് ചേർന്നതാണോ?
അരങ്ങുസവിശേഷതകൾ:
പദശേഷം ആട്ടത്തിനുവട്ടം തട്ടുന്നു
രംഗമധ്യത്തിൽ പീഠത്തിനു മുന്നിൽ കാൽ പരത്തിനിന്ന് മണ്ഡോദരിയുടെ മുഖത്ത് നോക്കി കഴുത്തിളക്കി ഭംഗിനടിച്ച ശേഷം ആലിംഗനം ചെയ്ത് ചുംബിച്ച് സുഖദൃഷ്ടിയോടെ നിൽക്കുന്നു.
അൽപ്പസമയത്തിനുശേഷം നേരെ മുന്നിൽ ആകാശത്ത് അസാധാരണമായ ഒരു തേജസ്സ് കാണുന്നതായി നടിയ്ക്കുന്നു. ആകാശത്തു നിന്ന് ദൃഷ്ടി എടുക്കാതെ പതുക്കെ മണ്ഡോദരിയെ വിട്ട് പിന്നിലേക്ക് മാറി ഇടം കാൽ പീഠത്തിൽ വെച്ച്, വലം കൈ മലർത്തി നിവർത്തിയും ഇടം കൈ കമഴ്ത്തി നിവർത്തിയും, തേജസ്സിനെ അൽപ്പം നെടുനീളത്തിൽ ഒന്നും നോക്കിയശേഷം ജിജ്ഞാസയോടെ,
ഗതം തിരശ്ചീന മനുരു സാരഥേഃ
പ്രസിദ്ധം മൂർദ്ധഃ ജ്വലനം ഹവിർഭുജഃ
പതത്വധോ ധാമ വിസാരി സർവ്വതഃ
കിമേതമിത്യാകുലമീക്ഷിതം ജനഃ
ചയസ്ത്വിഷമിത്യവധാരിതം പുരാ
തതഃ ശരീരിതി വിഭാവിതാകൃതിം
വിഭുർവിഭക്താവയവം പൂമാനിതി
ക്രമാദമും നാരദ ഇത്യബോധി സഃ
മാഘം ശ്ലോകങ്ങളായ ഇവയനുസരിച്ച് രാവണൻ നാരദന്റെ വരവ് കാണുന്നു. ബാലിവിജയം നാരദന്റെ വരവ് വർണ്ണിയ്ക്കുന്നത് പോലെ തന്നെ ഇവിടേയും.