പ്രാണസഖ നിന്നുടയ പ്രാണസഖിയോടു

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

കർണ്ണശപഥം

കഥാപാത്രങ്ങൾ: 

കർണ്ണൻ

പ്രാണസഖ ! നിന്നുടയ പ്രാണസഖിയോടുചേർ-

ന്നാകര്‍ണ്ണനം ചെയ്ക കര്‍ണ്ണശപഥം 

സാക്ഷിയാക്കീടുന്നു മമ താതനെ ജഗല്‍ –

സാക്ഷിയാമാദിത്യഭഗവാനെ

ജനനിയെ ഭവാനായ് പരിത്യജിക്കുന്നു ഞാ-

നനുജരാമൈവരെയുമിതു സത്യം !

അര്‍ജ്ജുനനുമൊന്നിച്ചു വസുധയില്‍ വാഴുകി-

ല്ലിജ്ജനമിനിമേലിലിതു സത്യം !

വീര്യ സ്വര്‍ഗ്ഗത്തില്‍ നിന്മുന്നില്‍ ഞാനെത്തിടും

ദുര്യോധനാ ! സത്യമിതു സത്യമിതു സത്യം !

ഇതു കര്‍ണ്ണശപഥം, ഇതു കര്‍ണ്ണശപഥം, ഇതു കര്‍ണ്ണശപഥം.

അരങ്ങുസവിശേഷതകൾ: 

ചമ്പ താളത്തില്‍ ദ്രുതഗതിയില്‍ പ്രത്യേകമായി സംവിധാനം ചെയ്ത വീരരസദ്യോതകമായ സംഘനൃത്തം ചെയ്ത് കൊണ്ട് കര്‍ണ്ണനും ദുര്യോധനനും ദുശ്ശാസനനും രംഗത്ത് നിന്ന് നിഷ്ക്രമിക്കുന്നു .

കർണ്ണശപഥം സമാപ്തം.