ജനനീ മാമക ചരിതമഖിലവുമറിഞ്ഞിതേ 32 സെപ്റ്റംബർ 19, 2023 രാഗം: ഭൈരവി താളം: ചെമ്പട ആട്ടക്കഥ: കർണ്ണശപഥം കഥാപാത്രങ്ങൾ: കർണ്ണൻ ജനനീ ! മാമക ചരിതമഖിലവുമറിഞ്ഞിതേ മനസി നീറിയ സകല സംശയവുമകന്നിതേ അതിന്നു തവ കൃപയാലേ മഹിതേ ! ഹൃദികൃതജ്ഞത നിറഞ്ഞിതേ സുതരിലഗ്രജനിവന്‍ സുചരിതേ ! ഇതാ നമിപ്പൂ ചരണയുഗം തേ