അരുതേവെറുതേ പറഞ്ഞിടേണ്ടത് 23 സെപ്റ്റംബർ 19, 2023 രാഗം: ഭൈരവി താളം: ചെമ്പട ആട്ടക്കഥ: കർണ്ണശപഥം കഥാപാത്രങ്ങൾ: കർണ്ണൻ അരുതേവെറുതേ പറഞ്ഞിടേണ്ടത് നിഷ്ഫലമല്ലോ ? ദുരിയോധനനെപിരിഞ്ഞു ഞാന്‍ പോരികയില്ലല്ലോ സമസ്തമഹിമയുമെനിയ്ക്കവന് നിമിത്തമായതുമറപ്പാനോ ? കൃതഘ്നനോ ഞാന്‍ ? ചതിപ്പാനോ ? ഇതു വദിപ്പതിന്നോവന്നു ? വിചിത്രം !