Knowledge Base
ആട്ടക്കഥകൾ

രംഗം 3 കംസനും നാരദനും

ആട്ടക്കഥ: 

കംസവധം

വന്ദേ തപോനിലയ നാരദ മഹാത്മൻ

രാഗം: 

ഘണ്ടാരം

താളം: 

അടന്ത 28 മാത്ര

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

കംസൻ

പുഷ്ടാടോപ മരിഷ്ടദൈത്യമവനീപൃഷ്ഠേ ബലിഷ്ടം പരം

പിഷ്ട്വാസംയതി മുഷ്ടിഭിർദൃഢതരൈശിഷ്ടേതരം മാധവം

ഹൃഷ്ട്വോസൗ സമഗാൽ സ്വഗോഷ്ഠമഥ തദ്‌ദൃഷ്ട്വാഗതം നാരദം

തുഷ്ടം ഭോജപതിസ്വധൃഷ്ട മിദമാചഷ്ടാതിദുഷ്ടാശയഃ

വന്ദേ തപോനിലയ നാരദ മഹാത്മൻ

ഇന്നു തവ ദർശനാൽ ധന്യനായേനഹം

എന്നുടെ പരാക്രമം വിണ്ണവരനാരതം

ധന്യതമ വാഴ്ത്തുന്നതില്ലയോ മഹാമുനേ?

മേദിനി തന്നിലൊരു നൂതനവിശേഷങ്ങൾ

ഏതാനുമുണ്ടെങ്കിൽ സാധുവദ മാമുനേ

അർത്ഥം: 

ശ്ലോകസാരം:-വർദ്ധിച്ച അഹങ്കാരത്തോടുകൂടിയവനും, അങ്ങേയറ്റം ബലവാനും, ദുഷ്ടനുമായ അരിഷ്ടാസുരനെ യുദ്ധത്തിൽ അതിശക്തമായ മുഷ്ടികളാൽ നിലത്തടിച്ചു കൊന്നിട്ട് ശ്രീകൃഷ്ണൻ സന്തുഷ്ടനായി തന്റെ ഗോകുലത്തിലേയ്ക്കു് പോയി. അതുകണ്ടതിനുശേഷം സന്തോഷത്തോടെ മഥുരയിലെത്തിയ ശ്രീനാരദമഹർഷിയോട്‌ അതിദുഷ്ടമായ മനസ്സോടുകൂടിയവനായ കംസൻ ഗർവ്വോടെ ഇങ്ങിനെ പറഞ്ഞു.

പദസാരം:-തപോനിലയാ, നാരദാ, മഹാത്മാവേ, വന്ദനം. അങ്ങയുടെ ദർശനത്താൽ ഇന്ന് ഞാൻ ധന്യനായിത്തീർന്നു. സാധോ, ഹോ! സകലലോകങ്ങളേയും പാദരേണുക്കളാൽ ഭവാൻ ഏറ്റവും പവിത്രമാക്കിത്തീർക്കുന്നു. ഏറ്റവും ധന്യനായവനേ, മഹാമുനേ, എന്റെ പരാക്രമത്തെ ദേവകൾ തടസമില്ലാതെ വാഴ്ത്തുന്നില്ലയോ? ഉയർന്ന മനസ്സുള്ളവനേ, മാനിക്കപ്പെടേണ്ടുന്നതായ ഗുണശീലങ്ങളോടുകൂടിയവനേ, വിചാരിച്ചാൽ, എന്റെ ആജ്ഞയെ ലംഘിക്കുവാനായി ലോകത്തിലാരാണുള്ളത്? മഹാമുനേ, ഭൂമിയിൽ പുതിയ വിശേഷങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ശരിയായി പറഞ്ഞാലും.