മൂർഖനായ നിന്നെയും നിൻ

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

മൂർഖനായ നിന്നെയും നിൻ മുഷ്കേറും ഗജത്തേയും

ആർക്കിപുരേ ചേർപ്പനിന്നു നേർക്ക വന്നു പാർക്കാതെ

അർത്ഥം: 

ദുഷ്ടനായ നിന്നേയും നിന്റെ മുഷ്ക്കേറുന്ന ആനയേയുമിന്ന് കാലപുരിയിൽ ചേർക്കുന്നുണ്ട്. നോക്കി നിൽക്കാതെ വന്ന് എതിക്കുക.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

രാമകൃഷ്ണന്മാർ കുവലയാപീഡത്തിനെ നേരിട്ട്, അതിന്റെ കൊമ്പുകൾ വലിച്ചൂരിയെടുത്ത് അതുകൊണ്ട് മസ്തകത്തിൽ പ്രഹരിച്ച് ആനയേയും, തുടർന്ന് ആനക്കാരേയും വധിക്കുന്നു.

രാമകൃഷ്ണന്മാർ ആനക്കൊമ്പുകൊണ്ട് ഹസ്തിപന്മാരെ വധിക്കുന്നു

ശ്രീകൃഷ്ണൻ:’ഇനി രംഗമണ്ഡപത്തിലേയ്ക്ക് കയറി മല്ലന്മാരെ നേരിടുകതന്നെ’

ആനക്കൊമ്പുകൾ ഏന്തിക്കൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ രാമകൃഷ്ണന്മാർ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

തിരശ്ശീല

‹ കാനനചരന്മാർക്കുണ്ടോ