ഭക്തനാകുന്ന തവ ശുഭമസ്തു

രാഗം: 

ആനന്ദഭൈരവി

താളം: 

അടന്ത

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ഭക്തനാകുന്ന തവ ശുഭമസ്തു നീയെന്നും

ഭക്തിയും മൽക്കഥാസക്തിയും പൂണ്ടിഹ

ചിത്തസുഖേന വസിക്ക നികാമം

വരിക സുദാമൻ നിശമയ വരഗുണധാമൻ

അർത്ഥം: 

ഭക്തനായ നിനക്ക് മംഗളം ഭവിക്കട്ടെ. ഭക്തിയിലും, എന്റെ കഥകളിലുള്ള ആഗ്രഹത്തിലും മുഴുകി നീ എന്നും മനോസുഖത്തോടും, തൃപ്തിയോടുംകൂടി ഇവിടെ വസിച്ചാലും.

അരങ്ങുസവിശേഷതകൾ: 

രാമകൃഷ്ണന്മാരെ ഭക്തിയോടെ വണങ്ങിക്കൊണ്ട് സുദാമനും, സന്തോഷത്തോടെ അനുഗ്രഹിച്ച് സുദാമനെ യാത്രയാക്കിക്കൊണ്ട് രാമകൃഷ്ണന്മാരും നിഷ്ക്രമിക്കുന്നു.

—–(തിരശ്ശീല)—–