രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
നിർമ്മല ദുകൂലം നൽകാൻ സമ്മതമില്ലെന്നാലിഹ
ദുർമ്മതേ നിന്നെ ഹനിച്ചു ധർമ്മരാജനു നിൽകുന്നു
അർത്ഥം:
ദുർമ്മനസ്സേ, നിർമ്മലമായ പട്ട് നൽകാൻ സമ്മതമല്ലായെങ്കിൽ ഇവിടെ നിന്നെ വധിച്ച് യമരാജന് നൽകുന്നുണ്ട്.
അരങ്ങുസവിശേഷതകൾ:
ശേഷം ആട്ടം-
രാമകൃഷ്ണന്മാർ രജകനെ എതിർത്ത് അവന്റെ തുണിക്കെട്ട് ബലമായി പിടിച്ചുവാങ്ങുന്നു. ശ്രീകൃഷ്ണൻ രജകനെ കഴുത്തുഞെരിച്ച് വധിക്കുന്നു. തുടർന്ന് തുണിക്കെട്ടഴിച്ച് ഇഷ്ടമുള്ള പട്ടുവസ്ത്രങ്ങളെടുത്ത് ധരിച്ചശേഷം രാമകൃഷ്ണന്മാർ നലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ പിന്നിലേയ്ക്ക് കാൽ കുത്തിമാറി നിഷ്ക്രമിക്കുന്നു.
—–(തിരശ്ശീല)—–
അനുബന്ധ വിവരം:
ഈ രജകൻ, ശ്രീരാമന്റെ കാലത്ത് മണ്ണാനും മണ്ണാത്തിയുമായി തല്ലു കൂടി, ഞാൻ ശ്രീരാമനല്ല എന്ന് പറഞ്ഞ മണ്ണാത്തിയെ ഒഴിവാക്കിയ മണ്ണാന്റെ പുനർജ്ജന്മം എന്ന് കഥ. അതുകാരണമാണല്ലൊ സീതയെ കാട്ടിൽ ഉപേക്ഷിച്ചത്.