സുന്ദരാംഗി ചെറ്റുതത്ര

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

സുന്ദരാംഗി ചെറ്റുതത്ര നിന്നീടാമോ

ചന്ദനക്കൂട്ടിവ കിഞ്ചിൽ തന്നിടാമോ

മോഹനമാമംഗലേപം തേപ്പതിനു

മോഹമേറുന്നു ഞങ്ങൾക്കു കേൾക്ക വന്നു

അർത്ഥം: 

സുന്ദരമായശരീരത്തോടുകൂടിയവളേ, ഇവിടെ അല്പം നിന്നീടാമോ? ചന്ദനക്കൂട്ട് സ്വല്പം തന്നീടാമോ? മനോഹരമായ കുറിക്കൂട്ട് തേയ്ക്കുന്നതിന് ഞങ്ങൾക്ക് മോഹമേറുന്നു എന്ന് അറിഞ്ഞാലും.