മുഷ്ടികബാഹുബലം കാണുകിൽ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

മുഷ്ടികൻ

മുഷ്ടികബാഹുബലം കാണുകിൽ

ഞെട്ടുമരാതികുലം

മുഷ്ടികൾ കൊണ്ടിന്നാശു രാമനെ

നഷ്ടമാക്കുവൻ സമരം തന്നിൽ

പുഷ്ടാനന്ദം പശ്യ സങ്കരം ദൃഷ്ടമാകുമത്ര സമരചതുരത”

കേൾക്ക ധരാധിപതേ മാമകവാക്യമിദം സുമതേ

അർത്ഥം: 

മുഷ്ടികന്റെ കരബലം കണ്ടാൽ ശത്രുക്കൂട്ടം ഞെട്ടും. യുദ്ധത്തിലിന്ന് കൈകൾകൊണ്ട് ഉടനെ രാമനെ വധിക്കുന്നുണ്ട്. അതിയായ ആനന്ദത്തോടെ യുദ്ധം കണ്ടാലും. യുദ്ധത്തിലുള്ള മിടുക്ക് ഇവിടെ കാണാം.