മുകുന്ദസ്പർശമാത്രേണ

രാഗം: 

യമുനാകല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

കംസവധം

മുകുന്ദസ്പർശമാത്രേണ ഭൂത്വാ സപ്രമദോത്തമ

കുബ്ജാഥ കാമതാപാർത്താ ജഗാദ ജഗദീശ്വരം

അർത്ഥം: 

കൂനിയായ അവൾ മുക്തിദായകനായ ശ്രീകൃഷ്ണൻ തൊട്ടമാത്രയിൽ അതീവസുന്ദരിയായിതീർന്നു; പിന്നെ കുബ്ജ കാമതാപത്താൽ ആകുലയായി ലോകേശ്വരനോട് ഇങ്ങിനെ പറഞ്ഞു

അരങ്ങുസവിശേഷതകൾ: 

ശ്ലോകമാലപിക്കുന്ന സമയത്ത് ശ്രീകൃഷ്ണൻ കുബ്ജയുടെ ശരീരത്തിൽ പിടിച്ച് നിവർത്തി നിർത്തുന്നു. അതോടെ കൂനുമാറി പൂർവ്വാധികം സുന്ദരിയായിത്തീരുന്ന കുബ്ജ സന്തോഷഭാവത്തോടെ പദാഭിനയം ആരംഭിക്കുന്നു. ശ്രീകൃഷ്ണൻ വലതുഭാഗത്തായി പീഠത്തിൽ ഇരിക്കുന്നു. ശ്ലോകാന്ത്യത്തോടെ ബലരാമൻ പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു.