മല്ലന്മാരാകുന്നു നിങ്ങൾ

രാഗം: 

ഭൂരികല്യാണി

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

മല്ലന്മാരാകുന്നു നിങ്ങൾ പാർക്കിലെത്രയും

വല്ലവബാലന്മാർ ഞങ്ങൾ സംഗരത്തിന്നു

കല്ല്യരെന്നാലുമിന്നു തുല്യസമരം ചെയ്യുന്നു

കൊല്ലുവെൻ നിങ്ങളെ വന്നാൽ

കില്ലതിനില്ലതുമല്ലിഹ മല്ലക വല്ലാതേ ബഹു

ചൊല്ലാതെ നീ സല്ലാപേന ജയിക്കുമോ ചൊല്ലുക

രേ രേ ഹേ മല്ലന്മാരേ വൈകാതെ വന്നീടിൻ

അർത്ഥം: 

മല്ലന്മാരായ നിങ്ങൾ യുദ്ധത്തിന് ഏറ്റവും സമർദ്ധന്മാരാണെങ്കിലും ഗോപബാലന്മാരായ ഞങ്ങൾ ഇന്ന് യുദ്ധത്തിനുവരുന്നു. വന്നാൽ നിങ്ങളെ കൊല്ലുന്നുണ്ട്. അതിന് ഒട്ടും പ്രയാസമില്ല. മല്ലാ, വല്ലാതെ വളരെ പറയാതെ. നീ വർത്തമാനം കൊണ്ട് ജയിക്കുമോ? പറയുക. എടാ, എടാ, ഹേ മല്ലന്മാരേ, വൈകാതെ വരുവിൻ.