മന്നവവസനമെന്നാൽ

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

മന്നവവസനമെന്നാൽ നന്നധികം ഞങ്ങൾക്കെടോ

ധന്യശീല തന്നീടുക വന്നീടും നിനക്കു ശുഭം

വചനം മേ കേൾ രജകവീര

അർത്ഥം: 

എടോ , രാജവസ്ത്രങ്ങളാണെങ്കിൽ ഞങ്ങൾക്ക് അധികം നല്ലത്. ധന്യശീലാ, തന്നീടുക. നിനക്ക് നല്ലതുവരും.