മത്തഗജകന്ധരത്തിൽ സുസ്ഥിതനാകുന്നൊരു

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

മത്തഗജകന്ധരത്തിൽ സുസ്ഥിതനാകുന്നൊരു

ഹസ്തിപ ഞങ്ങൾക്കു മാർഗ്ഗം സത്വരം നൽകീടുക

അർത്ഥം: 

മദയാനയുടെ പുറത്തിരിക്കുന്ന ആനക്കാരാ, ഞങ്ങൾക്ക് പെട്ടന്ന് വഴിതന്നാലും.

അരങ്ങുസവിശേഷതകൾ: 

സദസ്യർക്കിടയിലൂടെ വരുന്ന രാമകൃഷ്ണന്മാർ ഹസ്തിപൻ പദം കലാശിക്കുന്നതോടെ രംഗത്തേയ്ക്ക് പ്രവേശിച്ച് വലത്തുഭാഗത്തായി നിൽക്കുന്നു. തുടർന്ന് ശ്രീകൃഷ്ണൻ പദം അഭിനയിക്കുന്നു.