രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വനചര തവ കുലമതിലുണ്ടു വായു-
തനയനായ്ക്കപികുലവരനാകും
ഹനുമാനാകിയ മമ സഹജനെ നിനച്ചെന്റെ
മനതാരില്‍ മടി നിന്നെക്കടന്നുപോവതിനിപ്പോള്‍
കുമതേ കാലം
കളയാതെ ഗമിച്ചാലും
കപിവരവഴിയീന്നുകുമതേ
അർത്ഥം:
വാനരാ, നിന്റെ വര്‍ഗ്ഗത്തിലുള്ള വായുപുത്രനും വാനരശ്രേഷ്ഠനുമായ ഹനുമാന്‍ എന്റെ ജേഷ്ഠനാണ്. അദ്ദേഹത്തെ ഓര്‍ത്ത്, നിന്നെ കടന്നുപോകുവാന്‍ എന്റെ മനസ്സില്‍ മടിതോന്നുന്നു.