നരന്മാരും സുരന്മാരും

രാഗം: 

നീലാംബരി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഭീമൻ

നരന്മാരും സുരന്മാരുമൊരുമിച്ചു നേരെ
വരികിലുമൊരുഭയം നഹി മമ
വിരുതുള്ള മരുത്സുതനഹമെന്നതറിയാതെ
പറയായ്ക കപേ ഭീരുജനത്തോടെന്നതുപോലെ
 
(കുമതേ കാലം കളയാതെ ഗമിച്ചാലും കപിവര
വഴിയില്‍ നിന്നു കുമതേ)

അർത്ഥം: 

മനുഷ്യരും ദേവന്മാരും ഒരുമിച്ച് നേരേ വന്നാലും ഒരു ഭയവുമില്ല എനിക്ക്. വീരനായ വായുപുത്രനാണ് ഞാനെന്ന് അറിയാതെ ഭീരുക്കളേപ്പോലെ വല്ലതും പറയരുത് വാനരാ. കുബുദ്ധിയായവനേ, സമയം കളയാതെ വഴിയീല്‍നിന്നും പോയാലും, ബുദ്ധിയില്ലാത്ത വാനരാ.

അരങ്ങുസവിശേഷതകൾ: 

ഭീമന്‍:‘ഞാനോ? അതു കൊള്ളാം’ എന്ന് നടിച്ച് ബാക്കി ആടുന്നു.