രംഗം മൂന്ന് കൃഷ്ണനും പാണ്ഡവരും

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

ശ്രീകൃഷ്ണൻ ധർമ്മപുത്രനേയും സഹോദരന്മാരേയും സമാധാനിപ്പിക്കുന്നതാണ് ഈ രംഗം. 
ശ്രീകൃഷ്ണൻ വലതുവശത്ത് പീഠത്തിലിരിക്കുന്നു. ധർമ്മപുത്രർ ഇടതുവശത്തൂകൂടെ പ്രവേശിച്ച് 16ആം മാത്രക്ക് ശ്രീകൃഷ്ണനെ കണ്ട് വണങ്ങി 24ആം മാത്രക്ക് കെട്ടിച്ചാടി കുമ്പിടുന്നു.