ഭുവന കണ്ടകനായ

രാഗം: 

നീലാംബരി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഭീമൻ

ഭുവനകണ്ടകനായ ദശകണ്ഠന്‍ തന്റെ
ഭവനം ചുട്ടെരിച്ചൊരു മഹാത്മാവാം
പവനന്ദനനായ ഹനുമാനെറയറിയാതെ
അവനിയിലൊരുവനിന്നേവനുള്ളു ശിവ ശിവ
(കുമതേ കാലം കളയാതെ ഗമിച്ചാലും
കപിവര വഴിയീന്നുകുമതേ)
 

അർത്ഥം: 

ശിവ! ശിവ! ലോകോപദ്രവകാരിയായ രാവണന്റെ രാജധാനി ചുട്ടെരിച്ചോരു മഹാത്മാവായ, പവനനന്ദനനായ, ഹനുമാനെ അറിയാതെ ലോകത്തില്‍ ആരൊരുത്തനുണ്ട്?