ബാലത കൊണ്ടു ഞാൻ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഭീമൻ

ബാലതകൊണ്ടു ഞാന്‍ ചൊന്ന
വാക്കുകള്‍ കരുതീടായ്ക
കാലിണ കൈവണങ്ങുന്നേന്‍
കാരുണ്യാംബുധേ സോദര
 
അഗ്രജ നീ ജലധിയെ
വ്യഗ്രം കൂടാതെ കടന്ന
വിഗ്രഹം കാണ്‍മതിനുള്ളിലാഗ്രഹം
വളര്‍ന്നീടുന്നു

അർത്ഥം: 

അറിവില്ലായ്മകൊണ്ട് ഞാന്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ വെയ്ക്കരുതേ. കാരുണ്യസമുദ്രമായ സോദരാ, അവിടുത്തെ കാലിണ കൈവണങ്ങുന്നു. ജേഷ്ഠാ, അവിടുന്ന് കൂസലില്ലാതെ സമുദ്രം ചാടികടന്ന സമയത്തെ രൂപം കാണുവാന്‍ ഉള്ളില്‍ ആഗ്രഹം വളരുന്നു.