കൽഹാരങ്ങൾ തൊടായ്കെടാ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

കിങ്കരൻ(ന്മാർ)

കൽഹാരങ്ങൾ തൊടായ്കെടാ നിന്നെ

കൊല്ലുന്നില്ല ഭയപ്പെടവേണ്ട

കഷ്ടവാക്കുകൾ ചൊല്ലുന്നതിന്നൊരു

മുഷ്ടിപോലും സഹിക്കാത്ത കൂട്ടം

പുഷ്ടിയുള്ളോരു നിന്റെ ശരീരം

മൃഷ്ടമായി ഞങ്ങളഷ്ടികഴിക്കും

അർത്ഥം: 

പറിച്ച കൽഹാരപുഷ്പങ്ങൾ അവിടെ തന്നെ ഇട്ട് ഓടിപോയാൽ നിന്നെ കൊല്ലുമെന്ന ഭയം വേണ്ടാ. കൈചുരുട്ടി ഒരു ഇടിപോലും സഹിയ്ക്കാൻ വയ്യാത്തവരാണ് കൊള്ളരുതാത്ത വർത്തമാനവും ആയി വരുന്നത്. നിന്റെ ചീർത്ത് തടിച്ച ദേഹം ഞങ്ങൾ ഭക്ഷണമാക്കി മതിയാവോളം കഴിക്കും.