രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
മുഗ്ദ്ധമതേ കൃഷ്ണേ! ചൊൽക ദുഗ്ദ്ധചോരൻ കൃഷ്നനോ വി –
ഭഗ്ദ്ധനഹോ തവ പാലനേ?
ഇദ്ധരാങ്കണം മുഗ്ദ്ധമായ് മാർജ്ജനം ചെയ്യണം
സ്നിഗ്ദ്ധതയില്ല നമുക്കു ധരിക്കെടീ ദഗ്ദ്ധയതാം നീയിതുചെയ്യായ്കിൽ
പാഞ്ചാലി കേള്‍ നിന്നുടെയ
പഞ്ചപ്രാണനാഥന്മാരും
അഞ്ചാതെകണ്ടേവം നില്ക്കവേ ചഞ്ചലഹീനം
പൂഞ്ചേലഞാനിന്നഴിക്കുവന്‍
വഞ്ചകവരനാം വസുദേവാത്മജ-
വഞ്ചതിബലവും കാണണമിപ്പോള്‍
അർത്ഥം:
പാഞ്ചാലീ, കേള്‍ക്ക്. നിന്റെ അഞ്ച് പ്രാണനാഥന്മാരും നാണമില്ലാതെ, ഇപ്രകാരം ഇളക്കമില്ലാതെ നില്ക്കവേ പൂഞ്ചേല ഞാനിന്ന് അഴിക്കുന്നുണ്ട്. വഞ്ചകശ്രേഷ്ഠനായ വസുദേവപുത്രന്റെ വന്‍ ചതിബലവും ഇപ്പോള്‍ കാണണം.
അരങ്ങുസവിശേഷതകൾ:
ദുശ്ശാസനന്‍ പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിന് മുതിരുന്നു. ഓരോ വസ്ത്രം അഴിക്കുംതോറും ശ്രീകൃഷ്ണന്റെ ലീലാവിലാസത്താല്‍ ദ്രൌപദിയുടെ ദേഹത്ത് വീണ്ടും വസ്ത്രം കാണപ്പെടുന്നു. ഒടുവില്‍ ദുശ്ശാസനന്‍ തളര്‍ന്നു വീഴുന്നു. തുടര്‍ന്ന് ഗായകര്‍ ശ്ലോകമാലപിക്കുന്നു.