കലുഷകരം സുഖനാശനമെന്നും

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

കലുഷകരം സുഖനാശനമെന്നും

കലഹത്തിന്നൊരു കാരണമെന്നും

കലയേ മാര്‍ഗ്ഗനിദര്‍ശകമെന്നും

കലയേ ഞാനിഹ ദേവനകര്‍മ്മം‍

എങ്കിലുമിന്നിഹ ഭൂപതിമാര്‍ക്കിഹ

പങ്കജസംഭവകല്പിതമല്ലോ

ശങ്കകളഞ്ഞു കളിച്ചീടുന്നേന്‍

പങ്കജലോചനപാദം ശരണം

സഹജസുയോധന ശകുനേ മാതുല

ചതിയിതിലരുതരുതേ

അർത്ഥം: 

ചൂതുകളി കലുഷകരവും സുഖനാശകവുമാണെന്നും, കലഹത്തിന് ഒരു കാരണമാണെന്നും, കലിക്ക് മാര്‍ഗ്ഗം കാണിക്കുന്നതാണന്നും ഞാന്‍ ഇവിടെ കരുതുന്നു. എങ്കിലും ഇത് ഭൂപതിമാര്‍ക്ക് ബ്രഹ്മദേവകല്പിതമായുള്ളതാണല്ലോ. അതിനാല്‍ ശങ്കകളഞ്ഞ് കളിച്ചീടുന്നേന്‍. പങ്കജലോചനന്റെ പാദം ശരണം. സഹോദരനായ സുയോധനാ, മാതുലനായ ശകുനേ, ഇതില്‍ ചതി അരുതേ.