വീരവാദങ്ങളീവണ്ണം വൃകോദര

രാഗം: 

ഘണ്ടാരം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുശ്ശാസനൻ

വീരവാദങ്ങളീവണ്ണം വൃകോദര! പോരും പറഞ്ഞതു പണ്ടെടാനിന്നുടെ

ദാരങ്ങളെയങ്ങുമിങ്ങും ഇഴച്ചൊരുനേരം ഭവാനുടെ ശൗര്യമിതെങ്ങുപോയ്?

അർത്ഥം: 

വല്ലാ‍ാതെ വീരവാദങ്ങൾ പറഞ്ഞത് മതി. അന്ന് നിന്റെ ഭാര്യയെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ഇഴച്ചപ്പോൾ നിന്റെ ഈ ശൗര്യം എവിടെ ആയിരുന്നു?