രംഗം 13 കുരുക്ഷേത്ര രണഭൂമി (ഗീതോപദേശം)

ആട്ടക്കഥ: 

ദുര്യോധനവധം

വാസ്തവത്തിൽ ഈ രംഗം പ്രക്ഷിപ്തമാണ്. ആട്ടക്കഥാകാരൻ ഒറ്റശ്ലോകം കൊണ്ട് കഴിച്ചത് പിന്നീട് വന്നവർ വിപുലീകരിച്ച് ഗീതാശ്ലോകവും കൂടെ ഉൾപ്പെടുത്തി ഉണ്ടാക്കിയതാണ് ഈ രംഗം. ഇതിലെ പദങ്ങളും പ്രക്ഷിപ്തങ്ങൾ ആണ്.
എന്നാൽ ഇത് ഉൾപ്പെടുത്തി ദുര്യോധനവധം ആടാറുണ്ട്. ഇതില്ലെങ്കിൽ നേരിട്ട് രൗദ്രഭീമനിലേക്ക് സങ്ക്രമിക്കും.