രംഗം 10 ഹസ്തിനപുരം – ദുര്യോധന സഭ – ദൂത്

ആട്ടക്കഥ: 

ദുര്യോധനവധം

ദുര്യോധനന്റെ സഭയിലേക്ക് ശ്രീകൃഷ്ണൻ പാണ്ഡവരുടെ ദൂതനായി വരുന്നു. ധർമ്മപുത്രർ പറഞ്ഞപോലെ അഞ്ച് വീട് എങ്കിലും തരൂ യുദ്ധം ഒഴിവാക്കൂ എന്ന് ആവശ്യപ്പെടുന്നു. സൂചികുത്തുവാനുള്ള ഇടം പോലും തരില്ല എന്ന് ദുര്യോധനൻ മറുപടി പറയുന്നു. ശേഷം വാക്ക് തർക്കവും ശ്രീകൃഷ്ണന്റെ വിശ്വരൂപ പ്രദർശനവും.