യദാ യദാഹി ധര്‍മ്മസ്യ

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

യദാ യദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത

അഭ്യുത്ഥാനം അധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം

പരിത്രാണായസാധൂനാം വിനാശായച ദുഷ്കൃതാം

ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ

അർത്ഥം: 

രാജാവേ, ഏതുസമയത്താണോ ധര്‍മ്മത്തിന് ച്യുതി വരുന്നത്, അധര്‍മ്മം വര്‍ദ്ധിക്കുന്നത്, അപ്പോള്‍ സാധുക്കളെ രക്ഷിക്കുവാനും ദുഷ്ടരെ നശിപ്പിക്കുവാനും ആയി ഞാന്‍ അവതരിക്കുന്നു. ഇത് ഓരോരോ യുഗത്തിലും സംഭവിക്കുന്നതാണ്.

അരങ്ങുസവിശേഷതകൾ: 

ശ്രീകൃഷ്ണന്‍ ‘കണ്ടുകൊള്‍ക’ എന്നുകാട്ടിയിട്ട് നാലാമിരട്ടിമേളത്തോടെ ശംഖുചക്രധാരിയായി പീഠത്തില്‍ കയറി നില്‍ക്കുന്നു(വിശ്വരൂപം ദര്‍ശ്ശിപ്പിക്കുന്നു).

അര്‍ജ്ജുനന്‍ വിശ്വരൂപം ദര്‍ശ്ശിച്ച് അത്ഭുതാദരങ്ങളോടെ ശ്രീകൃഷ്ണനെ നമസ്കരിക്കുന്നു. ശ്രീകൃഷ്ണന്‍ വിശ്വരൂപം മറച്ച് താഴെയിറങ്ങി വിജയനെ പിടിച്ചെഴുന്നേല്‍പ്പിച്ച് അനുഗ്രഹിച്ച് ആശീര്‍വദിക്കുന്നു.

ശ്രീകൃഷ്ണന്‍:‘സത്യം മനസ്സിലാക്കിയപ്പോള്‍ മനോബലം കൈവന്നുവോ?’

അര്‍ജ്ജുനന്‍:‘എല്ലാം അവിടുത്തെ കൃപകൊണ്ട് തന്നെ’

ശ്രീകൃഷ്ണന്‍:‘എന്നാല്‍ ഇനി വേഗം യുദ്ധത്തിനായി ശ്രമിക്കുകയല്ലെ?’

അര്‍ജ്ജുനന്‍:‘എല്ലാം അവിടുത്തെ കല്പനപോലെ തന്നെ’

രംഗാരംഭത്തിലേതുപോലെ തന്നെ അര്‍ജ്ജുനന്‍ ചാപബാണങ്ങള്‍ ധരിച്ച് പീഠത്തിലും ശ്രീകൃഷ്ണന്‍ ചമ്മട്ടിയേന്തി മുന്നില്‍ താഴെയും നിന്ന് തേരോടിച്ച് പോകുന്നതായി നടിക്കുന്നു.

—–(തിരശ്ശീല)—–

അനുബന്ധ വിവരം: 

ഈ ശ്ലോകം ഭഗവദ്ഗീതയിൽ നിന്നുള്ളതാണ്.