ഭൂരിവിക്രമവാരിധേ

രാഗം: 

ചെഞ്ചുരുട്ടി

താളം: 

ത്രിപുട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ഭൂരിവിക്രമവാരിധേ ബഹുസാരമാനസ നിന്നുടെ

പാരിലിന്നൊരു മന്ദിരം നൃപ പാണ്ഡവര്‍ക്കു കൊടുക്കണം

അർത്ഥം: 

പരാക്രമസമുദ്രമേ, ബഹുസാരമാനസാ, നൃപാ, നിന്റെ ദേശത്ത് ഒരു മന്ദിരം ഇന്ന് പാണ്ഡവര്‍ക്ക് കൊടുക്കണം.