ദുഷ്ട വരിക നേരെ ദുര്യോധന

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ഭീമൻ

സേനാധീശേഷു ഭീഷ്മാദിഷു ബലിഷു ചതുർഷ്വേവമാപ്തേഷു ഹാനിം

നാനാദേശാഗതേഷു ക്ഷിതിപതിഷു തഥൈവാഹവേഷ്വാഹതേഷു

ദീനാത്മാനം സമാനം സുരസരിദുദരേ ലീനമത്യുച്ചസിംഹ-

ദ്ധ്വാനദ്ധ്വസ്താഖിലാശഃ കുരുപതിമഥ തം ഭീമസേനാ ബഭാഷേ

ദുഷ്ട വരിക നേരെ ദുര്യോധന രേ!

ഇഷ്ടാനുലാഭത്തിനായ്ദിഷ്ടാവമാനം ചെയ്തു

ധൃഷ്ട! മാമറിക രുഷ്ട നിൻഭുജഗദഷ്ടമേകശിഷ്ട

അധികശിഷ്ട  അവിതകഷ്ട മലിനചേഷ്ട

അന്നന്നു ഗുണദോഷം ചൊന്നോരു കർണ്ണനാകും

മന്നനെങ്ങു വദ നിന്നുടെയനുജരിന്നുപോയതെവിടെ?

ശകുനിയെവിടെ? സചിവരെവിടെ? സപദി നികടേ

സംഗരംചെയ്തീടുവാൻ സംഗതഭീതിയായി

ഗംഗയിൽ സപദി മുങ്ങിയോരധികതുംഗവീര്യരാശേ!

സമരദേശേ സജഗദീശേ മമ സകാശേ

അർത്ഥം: 

പദം:- എടാ ദുഷ്ടാ ദുര്യോധനാ നീ നേരിൽ വാ. നീ ഇഷ്ടകാര്യം സാധിക്കാനായി ഇഷ്ടരായവരെ അവമാനിച്ചു. ഇപ്പോൾ നിന്റെ സുഹൃത്തായ കർണ്ണൻ എവിടെ? നിന്റെ അനുജന്മാരെവിടെ? ശകുനിയെവിടെ? മന്ത്രിമാരെവിടെ? എല്ലാരും ഇല്ലാതായി. നീ പേടിച്ച് ഗംഗയിൽ മുങ്ങി ഒളിച്ചിരിക്കുന്നു. യുദ്ധഭൂമിയിൽ വാ.