തോടയം

ആട്ടക്കഥ: 

ദുര്യോധനവധം

സരിദധിപഗഭീരം സാദരം മേരുധീരം

സുനയമകുടഹീരം സൂരിചിത്താബ്ജസൂരം

വിമലമതിവിചാരം വൈദ്യശാസ്ത്രാർത്ഥസാരം

പിതരമഹമുദാരം ഭാവയേ തം സദാരം

ഭൂയാസ്താം ഭൂരിഭൂത്യൈ സ്ഫുരദമൃതകരാവാദ്യവൈദ്യാവവിദ്യാ

ദുഃഖച്ഛേദൈകദക്ഷാവരിദരകമലാദ്യുല്ലസത്പഞ്ചശാഖൗ

നിത്യൗ വേദാന്തവേദ്യൗ ശുഭതരപനസാന്ദോളികാഖ്യാലയസ്ഥൗ

സന്താപാന്താവനന്തോരഗകലിതതനു രുദ്രധന്വന്വന്തരീ നഃ

അംഭോജേക്ഷണശംഭുഡിംഭമുരുഭം സംഭഗ്നജംഭദ്വിഷ-

ഡ്‌ഡംഭം ഭൂതപതിം പ്രഭേശമൃഷിഹൃച്ഛുംഭത്പദാംഭോരുഹം

സാംഭോംഭോദനിഭം ത്രിലോകഭവനാരംഭപ്രിയം ഭാവുക-

സ്തംഭം ഭദ്രവയസ്കരായതനമസ്തംഭായ സംഭാവയേ

വൈദ്യേന്ദ്രസ്സുപഥം നിജേന പനസാന്ദോളാധിരൂഢശ്ചരൻ

നാമ സ്വക്രിയയാ വയസ്കര ഇതി പ്രാപ്തോ നവം മംഗളം

യസ്തസ്യോരുയശാസ്സുതോജനി ഹരിഃ ശ്രീരാര്യനാരായണ-

സ്തത്പുത്രോദിതമത്ര പാർത്ഥചരിതം സന്തഃ പുനന്ത്വാദരാത്