ക്രോധവുമതില്ല മമ

രാഗം: 

നാഥനാമാഗ്രി

താളം: 

ചെമ്പ

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

പാഞ്ചാലി

ക്രോധവുമതില്ല മമ കുരുകുലവിഭോ!

മയാ ആധിഭരമൂച്ഛിതഹ്രദയയാ

സാധുവര കഥിതമപിസപരുഷമിദം
ത്വയാസഹനീയമേവഹൃദി ദയയാ

ആയുധമെന്നുടയ പ്രിയതമരെയിക്ഷണം

അടിമയതൊഴിഞ്ഞു മമ തരണം

ആയതിനു നിന്മനസിയനുകമ്പതോന്നണം

അയി നൃപ! നമാമി തവ ചരണം

അർത്ഥം: 

എനിക്ക് ദേഷ്യമില്ല. എന്റെ പ്രിയതന്മാരേയും അവരുടെ ആയുധങ്ങളും എനിക്ക് തിരിച്ച് തരണം. ഞങ്ങളെ അടിമത്തത്തിൽ നിന്നും ഒഴിവാക്കി തരണം.

അനുബന്ധ വിവരം: 

ഇതു ഇപ്പോൾ പതിവില്ല. യാഹി ജവേന.. എന്ന ദുര്യോധനപദം ആടുകയാണ് പതിവ്.