അരുതരുതു ചാപലമിദം അയിബാല

രാഗം: 

ഭൈരവി

താളം: 

ചെമ്പ

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

അരുതരുതു ചാപലമിദം അയിബാല

അരുതരുതു സാഹസമിദം

പരിതാപഹേതു പര പരിഹാസമെന്നറിക

പരിചിനോടടങ്ങീടുക സോദരാ വൃകോദര

അർത്ഥം: 

അരുത്, ഈവിധം ചാപല്യം അരുത്. അല്ലയോ ബാലാ, അരുത്, ഈവിധം സാഹസം അരുത്. പരപരിഹാസം ദു:ഖകാരണമാണെന്ന് അറിയുക. സോദരാ, വൃകോദരാ, അടങ്ങുക.

അരങ്ങുസവിശേഷതകൾ: 

ധര്‍മ്മപുത്രന്‍ ഇരുന്നുകൊണ്ടുതന്നെ പദം ആടുന്നു.

ഭീമൻ, ധര്‍മ്മപുത്രന്റെ വാക്കുകള്‍ ശ്രവിച്ച്, അനുസരിച്ച് വന്ദിക്കുന്നു.

ധര്‍മ്മപുത്രന്‍:(അനുഗ്രഹിച്ചശേഷം) ‘ഇനി മേലില്‍ ഈവിധമൊന്നും പ്രവര്‍ത്തിക്കരുത്.

ഭീമന്‍ അനുസരിച്ച് കെട്ടിച്ചാടി കുമ്പിടുന്നു. ധര്‍മ്മപുത്രന്‍ അനുഗ്രഹിക്കുന്നു.