അപനയനാം ദുശ്ശാസനൻ

രാഗം: 

ദുഃഖ ഖണ്ടാരം

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

പാഞ്ചാലി

അപനയനാം ദുശ്ശാസനൻ അപഹരിച്ചീടുന്നു വസ്ത്രം

കപടഗോപരൂപ! ഗോപകമനീവസ്ത്രചോര! പാഹി

അർത്ഥം: 

ചീത്ത നയങ്ങൾ ഉള്ള ദുശ്ശാസനൻ എന്റെ വസ്ത്രം അപഹരിക്കുന്നു. അല്ലയോ ഗോപികമാരുടെ വസ്ത്രം കവർന്നെടുക്കവനേ കൃഷ്ണാ, എന്നെ രക്ഷിക്കൂ.