നീലാരവിന്ദ നയനെ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

ആരാമം പരിതാപനാശഹരം ദിവ്യം സദിന്ദിന്ദിരാ-

രാമസ്സാദരമാത്തഗർവ്വപികഭൃംഗവസംപൂരിതം  

ആരാൽ ഫുല്ലസമസ്ത സൂനരുചിരം ദൃഷ്ട്വാ നിജപ്രീയസീം 

മാരാജിഹ്മഭിന്നഹൃത്കളമതീം പ്രോചേ വചോ ദേവരാട് 

നീലാരവിന്ദ നയനെ! നിർമ്മലാശയേ നിരുപമഗുണസദനേ !

മാലേയപവനൻ ചാലേ ചിരിച്ചീടുന്നു

പ്രാലേയഭാനുമുഖീ കാലവിലാസം കാൺക .

കാന്താരലീലയിലിന്നു പാരം കാർവണ്ടു മോദം കലർന്നു 

പൂന്തേനിലാശവളർന്നു ചെന്നു പൂങ്കുല തോറും നിരന്നു 

കുന്തളവിജിതപയോവഹേ കുസുമിത സകലമഹീരുഹേ 

ചന്തമോടതനുസുഖാവഹേ ചലമിഴി വരിക ലതാഗൃഹേ .

സന്തതദീപ സമുജ്വലമണിഗണ-

ബന്ധുരതരരുചിമന്ഥരസുവഹേ !

കണ്ടാലും കാസാരതീരം നല്ല കാദംബചാരുവിഹാരം 

കൊണ്ടാടിയാരാലുദാരം ബഹുകോകമിഥുനപ്രചാരം 

കുണ്ഠതയെന്നി മുദ്രാകരം കുവലയഗന്ധി വിഭാസുരം 

ഇണ്ടളൊഴിഞ്ഞു മനോഹരം ഹിതമൊടു തരിക തവാധരം 

വണ്ടണിക്കുഴൽ തവ കണ്ടു ശുചാ ശിഖി 

കുണ്ഠിതമതിയോടു മണ്ടുന്നചിരം