സുന്ദരകളേബരാ

രാഗം: 

നാഥനാമാഗ്രി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

ദേവയാനി

സൂര്യാഗ്രേസരമൌലിരത്നമമരേന്ദ്രാചാര്യസൂനുര്‍മ്മുദാ

ധീരദ്ധ്യേയതപ:ഫലസ്യചമുനേരാജ്ഞാംഗൃഹീത്വാഭവല്‍

സ്വാരാജ്യംപ്രതിയാസ്യമാനഇതിതത്കാലേകവേര്‍ന്നന്ദിനീ

ചാരുസ്മേരമുഖീജഗാദകലിതാരംഭാകചംപ്രേക്ഷ്യസാ

സുന്ദരകളേബരാ!നന്ദിതസുരവരാ!

സുന്ദരീചിത്തചോരാ!നന്ദിയോടുകേള്‍ക്കധീരാ

മാമകഹൃദ്കൈരവസോമായിതാസ്യഭവാന്‍

പ്രേമാതിരേകമെന്ന്യേകാമിച്ചതെങ്ങുപോവാന്‍

പരിതാപപാരാവാരേപരിപതിപ്പിച്ചീടരുതെ

പുരുഷരത്നമേ!നീതാന്‍പരദൈവമെനിക്കെന്നു

കരുതിവാഴുമെന്നോടൊ-ന്നുരിയാടാതെപോകുന്ന-

തര്‍ഹമല്ലെടോ!എന്‍റെകരത്തെനീഗ്രഹിക്കേണം

അരങ്ങുസവിശേഷതകൾ: 

കചനെമാര്‍ഗ്ഗമദ്ധ്യേതടഞ്ഞുനിര്‍ത്തിപദം.