വിക്രമജലധേ മമവാക്യം

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

വൃഷപർവാവ്

വിക്രമജലധേമമവാക്യം

കേള്‍ക്കുകവിരവൊടുസചിവവരേണ്യ

പോര്‍ക്കളമതിലിന്നെന്നൊടുനേരെ

നേര്‍ക്കുവതിന്നാരുള്ളതുഭുവനേ?

ദിക്കരിവരസമമെന്നുടെവിക്രമ-

മൊക്കെയുമറിവാന്‍ശക്രനുമോഹം

ധിക്കൃതനാകിയസുരനായകനുടെ

മുഷ്ക്കുകളൊക്കെയടക്കണമാധുനാ.

സന്നാഹത്തൊടുസേനകളെല്ലാം

വന്നുനിരപ്പതിനാജ്ഞാപിക്കുക

മന്ദതയരുതരുതമരന്മാരുടെ

മാന്യതപോരില്‍ക്കണ്ടറിയേണം