രേ രേ പോരിന്നായ്‌

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

വൃഷപർവാവ്

ഇദ്ധാനീകസമുത്ഥദ്ധൂളിപടലീരുദ്ധാദിതേയാനന:

ക്രുദ്ധോദൈത്യപതിസ്സുരേശ്വരപുരംഗത്വാത്തശസ്ത്രാവലി:

ബദ്ധാരാവിഭീഷിതാമരഗണസ്താര്‍ക്ഷ്യോഹിസംഘാന്യഥാ

യുദ്ധായോദ്ധതമാനസസ്സഹബലൈരാഹൂയതാഹിദ്വിഷം

രേ രേ പോരിന്നായ്‌ വന്നുനേരേ നീ നില്ലെടാ

പാരെല്ലാംപുകള്‍കൊണ്ടേന്‍വീര്യഹുതാശനങ്കല്‍

ചേരുമിന്നുശലഭാളിവത്തവ

ബലങ്ങളത്രസമാരേസപദിഘോരേ

വരികനേരേഇഹവലാരേ!‍‍‍‍‍‌‌

മത്തഗജങ്ങളുടെമസ്തകംപിളര്‍ക്കുന്ന

സത്വവീരനുമൃഗത്തില്‍നിന്നുഭയമെത്തുകില്ലമൂഠാ!

അമരകീടാ!അധികഖേടാ!അരികില്‍വാടാ!

ചെന്താമാരാക്ഷനതിബന്ധുവെന്നിരിക്കിലും

ചിന്തയെന്തുസമിദന്തരത്തിലഹി-

താന്ധകാരമിഹിരന്‍!അസുരവീരന്‍!

അതുലസാരന്‍!അതിഗഭീരന്‍!