മാനിനീ നീചൊന്നൊരുമൊഴിയിതു

രാഗം: 

വേകട (ബേകട)

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

കചൻ

മാനിനീ! നീചൊന്നൊരുമൊഴിയിതു

മാന്യമല്ലസുമതെ!

മാനമിഹതവവിഫലമെന്തയി

മാനസേമദനാര്‍ത്തിമുഴുത്തോ?

പണ്ടിതുപോലവേചിലവണ്ടണിപ്പുംകുഴലിമാര്‍

തണ്ടലര്‍ബാണമാല്‍കൊണ്ടു-മെലിഞ്ഞുനാണം-

സകലംകുറഞ്ഞു-താപംനിറഞ്ഞു-

മതികള്‍മറിഞ്ഞു-അവശതയൊടുവലഞ്ഞു

എന്നെയിന്നുജീവിപ്പിപ്പാന്‍ധന്യശീലേഹേതുവെങ്കില്‍

എന്നുടെമാതാവുനീ-യിതുധരിക്ക-

പാരംവഴികള്‍നിനയ്ക്ക-മോഹംകുറയ്ക്ക-

കുശലംസ്മരിക്ക-സുഖമൊടിഹവസിക്ക

പിന്നെയുമൊന്നുണ്ടുചൊല്ലാംനിന്നുടെയതാതന്‍തന്‍റെ

തുന്ദമതില്‍നിന്നുഞാനോജനിച്ചുതേന

അനുജയെന്നുറച്ചു-ഏവംഭ്രമിച്ചു-

പറയാകളിച്ചു-ഞാനിഹനിന്നെത്യജിച്ചു